മലപ്പുറത്ത് നിരോധനാജ്ഞ നീട്ടി

കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ നിരോധനാജ്ഞ നീട്ടി. സിആർപിസി 144ാം വകുപ്പ് പ്രകാരമാണ് മെയ് മൂന്ന് അർധരാത്രി വരെ നിരോധനാജ്ഞ ദീർഘിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്ന് അർധരാത്രിയോടെ അവസാനിരിക്കെയാണ് ജില്ലാ ഭരണകൂടം പുതിയ ഉത്തരവ് ഇറക്കിയത്. കൊവിഡ് 19 വ്യപനം തടയുന്നതിന്റെ ഭാഗമായുള്ള ജില്ലയിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനാണ് ലോക്ക്ഡൗണിന് പിന്നാലെ നിരോധനാജ്ഞയും പ്രഖ്യാപിച്ചത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് ജില്ലയിൽ നിരോധനാജ്ഞ നീട്ടുന്നത്.
Read Also: കർണാടകയിലെ ഗ്രാമത്തിൽ മുസ്ലിങ്ങളെ വിലക്കി വിളംബരം; രണ്ട് പേർ അറസ്റ്റിൽ
ഇന്ന് രാവിലെ രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക്ഡൗൺ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ന് തീരാനിരിക്കെയാണ് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതൽ ഒരാഴ്ച കർശന നിയന്ത്രണം ഉണ്ടാവും. കൊവിഡ് ബാധിത പ്രദേശങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ കടുപ്പിക്കും. പ്രദേശങ്ങൾ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൊറോണക്കെതിരെ രാജ്യം പോരാടുകയാണ്. ജനങ്ങളുടെ ത്യാഗം വലുതാണ്. അവരുടെ ജീവിതം പ്രതിസന്ധിയിലായി. രാജ്യത്തിനു വേണ്ടിയാണ് അത്. ആഘോഷങ്ങൾ ലളിതമാക്കിയതിനു നന്ദി അറിയിക്കുന്നു. ജനങ്ങളുടെ തീരുമാനം ആത്മവിശ്വാസം പകരുന്നു. ജനതയാണ് രാജ്യത്തിന്റെ ശക്തിയെന്നും പ്രധാനമന്ത്രി.
lock down, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here