Advertisement

റോഡിലൂടെ ഒഴുകിയ പാൽ ശേഖരിക്കുന്ന മനുഷ്യൻ; കുടിക്കുന്ന നായ്ക്കൾ; ലോക്ക്ഡൗൺ കാഴ്ച

April 14, 2020
2 minutes Read

കൊറോണ വൈറസ് വ്യാപനത്തിനെതിരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇന്ത്യയിലെ ഒരോ സാധാരണക്കാരനും ഉള്ളതാണ്. കടകൾ തുറക്കാതായതും ജോലിക്ക് പോകാൻ പോകാൻ സാധിക്കാത്തതും ശരാശരിക്കാരന്റെ തലവേദന കൂട്ടി. മനുഷ്യർ മാത്രമല്ല അന്നന്നത്തെ അന്നം കിട്ടാതെ ബുദ്ധിമുട്ടിലായത്. തെരുവിൽ അലയുന്ന മിണ്ടാപ്രാണികളുടെയും ഗതി ഇക്കാലത്ത് കഷ്ടം തന്നെ.

ഈ സമയത്ത് ആഗ്രയിൽ നിന്നുള്ള വിഡിയോ പ്രധാന്യം അർഹിക്കുന്നു. ആഗ്രയിലെ റാംബാംഗ് ചൗരയിലാണ് സംഭവം. പുലർച്ചയോടെ റോഡിൽ പാലുമായി പോകുന്ന ടാങ്കർ ലോറി മറിഞ്ഞു. ടാങ്കർ മറിഞ്ഞതോടെ റോഡിൽ പാൽ പുഴ പോലെ ഒഴുകാൻ തുടങ്ങി. അതിനിടയിൽ കൈയിലുള്ള പാത്രത്തിൽ ഒരാൾ പാൽ ശേഖരിക്കുന്നുണ്ട്. കുറച്ചകലെയായി മൂന്ന് നാല് നായ്ക്കളും പാൽ കുടിച്ച് വിശപ്പകറ്റുന്നു. ലോക്ക് ഡൗൺ കാലത്തെ ഇന്ത്യയുടെ അവസ്ഥ വരച്ചുകാട്ടുന്ന വിഡിയോ ട്വിറ്ററിലൂടെ വൈറലാണ്.

Read Also: പൂനെയിൽ ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് നാല് പേർ

അതേ സമയം ലോക്ക് ഡൗൺ നീട്ടിയത് ദിവസവേതനത്തിൽ ജോലി ചെയ്യുന്നവരെ ദുരിതത്തിൽ ആഴ്ത്തുമെന്ന് ധനകാര്യ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരും ഏജൻസികളും മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും എല്ലാം തന്നെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയെ മാത്രമല്ല ലോകത്തെ മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയെ ലോക്ക് ഡൗൺ പ്രതികൂലമായി ബാധിച്ച അവസ്ഥയാണ്.

 

lock down, poverty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top