ലോക്ക്ഡൗണിൽ ദുരിതം അനുഭവിക്കുന്നവർക്ക് വിഷു സദ്യ ഒരുക്കി മരട് കമ്മ്യൂണിറ്റി കിച്ചൻ

ഐശ്വര്യത്തിന്റെയും, സമ്പൽ സമൃദ്ധിയുടെയും പ്രതീകമാണ് വിഷു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ കേരളത്തിലെ വിഷു ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത് കമ്മ്യുണിറ്റി കിച്ചണുകളാണ്. ലോക്ക് ഡൗണിനെ തുടർന്ന് വിഷു സദ്യ നഷ്ടമായവർക്ക് ആശ്വാസമാകുകയാണ് മരടിലെ കമ്മ്യുണിറ്റി കിച്ചൻ.
വിഷുദിനത്തിൽ പായസം ഉൾപ്പടെയുള്ള വിഭവങ്ങൾ അടങ്ങിയ ഭക്ഷണ പാക്കറ്റുകളാണ് ഇവിടെ നിന്ന് വിതരണം ചെയ്തത്. മരട് നഗരസഭാ കൗൺസിലർ ആന്റണി ആശാൻ പറമ്പിലിന്റെ നേതൃത്വത്തിലാണ് കമ്മ്യുണിറ്റി കിച്ചന്റെ പ്രവർത്തനം. പ്രതിദിനം 400 പേർക്കാണ് ഇവിടെനിന്നും ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നത്. വി കെ വി കാറ്ററിങ്‌സാണ് സൗജന്യമായി ഭക്ഷണം ഒരുക്കുന്നത്.
ഭക്ഷണം ആവശ്യപ്പെട്ടു വിളിക്കുന്നവർക്ക് അവരുടെ വീടുകളിൽ എത്തിച്ച് നൽകാൻ സന്നദ്ധപ്രവർത്തകരും ഉണ്ട്.
Story Highlights- Community Kitchen, Vishu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here