Advertisement

മലപ്പുറത്ത് കൊവിഡ് ഇല്ലെന്ന് വ്യാജപ്രചാരണം; വാർഡ് മെമ്പർക്കെതിരെ കേസ്

April 15, 2020
Google News 1 minute Read

മലപ്പുറം കീഴാറ്റൂരിൽ കൊവിഡ് ബാധയില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയ ജനപ്രതിനിധിക്കെതിരെ കേസ്. കീഴാറ്റൂർ പഞ്ചായത്തിലെ മുള്ളിക്കുർശി വാർഡ് മെമ്പർ ഉസ്മാൻ കൊമ്പനെതിരെയാണ് കേസെടുത്തത്.

സർക്കാർ വ്യാജപ്രചാരണം നടത്തി ആളുകളെ ഐസൊലേറ്റ് ചെയ്തതാണെന്ന ആരോപണവും ഉസ്മാൻ സോഷ്യൽ മീഡിയയിലൂടെ നടത്തി. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.

Story highlights-case against panchayat member for spreading fake news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here