Advertisement

എറണാകുളം ജില്ലയിൽ നിരോധനാജ്ഞ നീട്ടി

April 15, 2020
Google News 1 minute Read

എറണാകുളം ജില്ലയിൽ നിരോധനാജ്ഞ നീട്ടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിൽ നിരോധനാജ്ഞ തുടരുമെന്ന് ജില്ല കളക്ടർ എസ് സുഹാസ് അറിയിച്ചു.

നിരവധി ലോക്ക്ഡൗൺ ലംഘനങ്ങളാണ് ഇന്ന് കൊച്ചിയിൽ നന്നത്. കൊച്ചിയിൽ ലോക്ക്ഡൗൺ ലംഘിച്ച് കുർബാന നടത്തിയ വൈദികനും പങ്കെടുത്ത ആറു വിശ്വാസികളും അറസ്റ്റിലായി. കൊച്ചി വില്ലിംഗ്ടൺ ഐലൻഡിലെ സ്റ്റെല്ലാ മേരി പള്ളിയിലെ വൈദികൻ ഫാദർ അഗസ്റ്റിൻ പാലയിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിറവത്ത് ലോക്ക് ഡൗണിൽ വിദേശമദ്യം വിൽപ്പന നടത്തിയ ബാർ മാനേജർ പിടിയിലായി. ലോക്ക്ഡൗൺ ലംഘിച്ച് ഫോർട്ടുകൊച്ചി കടലിൽ കുളിക്കാനിറങ്ങിയ 20 വയസുകാരൻ മുങ്ങി മരിച്ചു.

കൊച്ചിയിൽ ലോക്ക്ഡൗൺ ലംഘിച്ച് കുർബാന നടത്തിയതിനെ തുടർന്നാണ് വൈദികനുൾപ്പടെയുള്ള 7 പേരെ പൊലീസ് അറസ്റ്റ് ചെയതത്. വില്ലിംഗടൺ ഐലന്റിലെ സ്റ്റെല്ലാ മേരി പള്ളിയിലെ വൈദികൻ ഫാദർ അഗസ്റ്റിൻ പാലയിൽ, വിശ്വാസികളായ ഫിലിപ്പോസ്, അലക്സ് പെരേര, ഷീബ ബിജു, ബിജിമോൾ, എൽസി, പുഷ്പ എന്നിവർ ഹാർബർ പോലീസിന്റെ പിടിയിലായി. പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമപ്രകാരം പൊാലീസ് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും ലഭിയ്ക്കാവുന്ന കുറ്റമാണിത്. രാവിലെ ഏഴുമണിയ്ക്ക് കുർബാന ആരംഭിച്ചപ്പോൾ ഗെയ്റ്റ് തുറന്നിട്ടത് കണ്ടാണ് അകത്ത് കയറിയതെന്നാണ് വിശ്വാസികൾ പൊലീസിനോട് പറഞ്ഞു.

നാട്ടുകാരിൽ ചിലരുടെ പരാതിയെ തുടർന്നാണ് ഹാർബർ പൊലീസ് പള്ളിയിലെത്തി അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു ലോക്ക് ഡൗൺ ലംഘിച്ച് ഫോർട്ടുകൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ 20 വയസുകാരൻ മുങ്ങി മരിച്ചു. ഫോർട്ടുകൊച്ചി സെന്റ് ജോൺ പട്ടം മിനി കോളനിയിൽ ഇമ്യാനുവലാണ് മരിച്ചത്.ഇതിനിടെ പിറവത്ത് ലോക്ക് ഡൗൺ ലംഘിച്ച് വിദേശ മദ്യം വിൽപ്പന നടത്തിയ ബാർ മാനേജരും സഹായിയും എക്‌സൈസിന്റെ പിടിയിലായി. പാമ്പ കുട ഗ്രീൻ പാലസ് ബാറിലെ മാനേജർ ജയ്‌സൺ, സഹായി ജോണറ്റ് എന്നിവരാണ് പിടിയിലായത്. 500 രൂപ വിലവരുന്ന മദ്യം ഇവർ 4000 രൂപയ്ക്കാണ് വിറ്റിരുന്നത്.ഇവരിൽ നിന്നും 67 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു.

Story Highlights- lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here