Advertisement

സ്വർണവില റെക്കോർഡിൽ

April 15, 2020
Google News 1 minute Read

സ്വർണവില റെക്കോർഡിലേക്ക്. എക്കാലത്തെയും ഉയർന്ന നിരക്കാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. 33,600 രൂപയാണ് സ്വർണം പവന് വിപണിയിലെ വില. ഗ്രാമിന് 4,200 രൂപയാണ്. ഈ മാസം ആദ്യം 31,600 രൂപയായിരുന്നു. 15 ദിവസം കൊണ്ടാണ് പവന് 2000 രൂപ വർധിച്ചത്. ഏപ്രിൽ ഏഴിന് 32,800 രൂപയായിരുന്നു വില. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,750 ഡോളറാണ്. പക്ഷേ ലോക്ക് ഡൗൺ കാരണം സ്വർണാഭരണശാലകൾ അടഞ്ഞുകിടക്കുകയാണ്.

കഴിഞ്ഞ ദിവസം സർണാഭരണശാലകൾക്ക് ലോക്ക് ഡൗണിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ രംഗത്തെത്തിയിരുന്നു. ആഴ്ചയിൽ മൂന്ന് ദിവസം പ്രവർത്തിക്കാൻ മുഖ്യമന്ത്രിയോട് അനുമതി തേടിയിരിക്കുകയാണ് ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. സ്വർണം ബുക്ക് ചെയ്ത ആളുകളും വിവാഹം പോലുള്ള പരിപാടികൾക്ക് സ്വർണം ആവശ്യപ്പെട്ടിട്ടുള്ള ഉപഭോക്താക്കളും വ്യാപാരികളെ സമീപിക്കുന്നുണ്ടെന്നാണ് സംഘടന പറയുന്നത്. കൂടാതെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സ്വർണം ഇപ്പോൾ പണയത്തിന് എടുക്കുന്നില്ല. മറ്റ് വരുമാന മാർഗങ്ങളില്ലാത്തതിനാൽ ജനങ്ങൾക്ക് സ്വർണം പണയം വയ്ക്കേണ്ടതായി വരും. അതിനാൽ തന്നെ സ്വർണാഭരണശാലകൾ തുറക്കേണ്ടത് അത്യാവശ്യമാണ്. വാങ്ങുന്ന പഴയ സ്വർണം വിൽക്കാനും നവീകരിക്കാനും മറ്റും ഒന്നിലധികം ദിവസം വേണ്ടിവരുന്നതിനാലാണ് മൂന്ന് ദിവസം തുറക്കുന്നതിനുള്ള ആവശ്യവുമായി വ്യാപാരികൾ രംഗത്തെത്തിയിരിക്കുന്നത്.

Story highlights-gold rate,  33600 rupees for 8 gram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here