ഉത്തർപ്രദേശിൽ ആരോ​ഗ്യപ്രവർത്തകർക്ക് നേരെ ആക്രമണം

ഉത്ത‍ര്‍പ്രദേശിൽ കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചയാളെ ആശുപത്രിയിലേയ്ക്ക് എത്തിക്കാനായി പോയ ആരോഗ്യപ്രവ‍ര്‍ത്തകർ‌ക്ക് നേരെ ആക്രമണം. ആംബുലൻസിന് നേരെയും ആക്രമണം നടന്നു. മൊറാബാദിലാണ് സംഭവം. ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും നേരെ പ്രദേശവാസികൾ കല്ലേറ് നടത്തുകയായിരുന്നു. ഡോക്ടർമാരുൾപ്പടെയുളളവര്‍ മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്നതായാണ് വിവരം.

പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ കുടുംബാംഗങ്ങളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേ പ്രദേശത്തുള്ള രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചയാളെ ആശുപത്രിയില്‍ എത്തിക്കാനായി പോയതായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍. ഇതിനിടെയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്.

രാജ്യത്ത് ഇത് ആദ്യമായല്ല കൊവിഡ് പ്രതിരോധ പ്രവ‍ര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും എതിരെ ആക്രമണമുണ്ടായിരുന്നു.

Story highlights- Health workers, police officials attacked by mob in UP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top