പൂനെയിൽ ഒരു കൊവിഡ് മരണം; ധാരാവിയിൽ 11 പേർക്ക് കൂടി രോഗബാധ

പൂനെയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ അർധരാത്രിയോടെ മരിച്ച 65കാരിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പൂനെയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി.
ധാരാവിയിൽ 11 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 71 ആയി ഉയർന്നു.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. 165 ലേറെ പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പതിനാല് ഹോട്ട്‌സ്‌പോട്ടുകളാണ് മഹാരാഷ്ട്രയിലുള്ളത്. മുംബൈ, പൂനെ, താനെ, നാഗ്പൂർ, സംഗ്ലി, അഹ്മദ്‌നഗർ, യവത്മൽ, ഔറംഗാബാദ്, ബുൽധാന, നാസിക്, ഒഡീഷ, ഖോർദ. മുംബൈ സബർബൻ എന്നിവയാണ് സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകൾ. 187 ആണ് മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ. 295 പേർ ഇതുവരെ രോഗമുക്തരായി. മുംബൈയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Story Highlights- coronavirus, maharashtra, pune, dharawi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here