നടൻ രഞ്ജിത്ത് ചൗധരി അന്തരിച്ചു

ബോളിവുഡ് നടൻ രഞ്ജിത്ത് ചൗധരി അന്തരിച്ചു. ഖൂബ്‌സൂരത്ത്, ഖഠ മീഠ, ബാത്തോൻ ബോത്തോൻ മേ, എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്ത ഇദ്ദേഹം ഇന്നലെ വൈകീട്ടോടെയാണ് വിടവാങ്ങിയത്.
രഞ്ജിത്തിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരിയും തിയറ്റർ ആർടിസ്റ്റുമായ റായൽ പദംസീ എഴുതിയതിങ്ങനെ : ‘നടൻ, എഴുത്തുകാരൻ, വ്യത്യസ്ത ചിന്താഗതിക്കാരൻ…ഞങ്ങൾ നിങ്ങളെ മിസ് ചെയ്യും’. ഇന്ന് സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. ലോക്ക്ഡൗണിന് ശേഷം മെയ് 5 ന് അവരുടെ വസതിയിൽ പ്രാർത്ഥനാ ചടങ്ങുകളും സംഘടിപ്പിക്കും.
പ്രശസ്ത തിയറ്റർ ആർട്ടിസ്റ്റായ പേൾ പദംസിയുടെ മകനായ അദ്ദേഹത്തിന്റെ വളർത്തച്ഛൻ അലീഖ് പദംസിയും അറിയപ്പെടുന്ന തിയറ്റർ കലാകാരനാണ്. 1980-90 കാലഘട്ടത്തിൽ ചക്ര, കാലിയ, ബാൻഡിറ്റ് ക്വീൻ എന്നീ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മീര നായറുടെ മിസിസിപ്പി മസാല, ദീപ മെഹ്തയുടെ കമീല, കനേഡിയൻ ചിത്രമായ സാം ആന്റ് മി, ഹോളിവുഡ് ചിത്രങ്ങളായ ദ നൈറ്റ് വി നെവർ മെറ്റ്, ഇറ്റ് കുഡ് ഹാപ്പൻ ടി യു, ഗേൾ 6, ദ പെറെസ് ഫാമിലി എന്നിവയിലും രഞ്ജിത്ത് വേഷമിട്ടു. അമേരിക്കൻ ടിവി ഷോ ആയ പ്രിസൺ ബ്രേക്കിന്റെ ഭാഗമാകാനും അദ്ദേഹത്തിന് കഴിഞ്ഞു.
2011 ലാണ് രഞ്ജിത്ത് അവസാനമായി സിനിമയിൽ വേഷമിടുന്നത്. ബ്രേക്ക് അവേ എന്ന ചിത്രത്തിലായിരുന്നു അവസാന പ്രകടനം.
Story Highlights- Ranjit Chowdhry, actor, obit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here