കൊവിഡിനെ തുരത്താൻ ഫലപ്രദം താഴേത്തട്ടിലെ പ്രവർത്തനങ്ങൾ; രാഹുൽ ഗാന്ധി

താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളാണ് കൊവിഡ് പ്രതിരോധത്തിന് ഫലം ചെയ്യുകയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വൈറസ് പ്രതിരോധത്തിന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള സംഘങ്ങളാണ് ആവശ്യം. ജില്ലാ തലത്തിലുള്ള സംവിധാനത്തിന്റെ മികവാണ് കേരളത്തിലെയും വയനാട് ജില്ലയിലെയും പ്രവർത്തനങ്ങൾ ജയിക്കാൻ കാരണമെന്ന് രാഹുൽ പറഞ്ഞു.
കൊവിഡിനെതിരെ മുകൾത്തട്ടിലുള്ളതല്ല മറിച്ച് താഴേത്തട്ടിലുള്ള പോരാട്ടം വേണമെന്നാണ് അഭിപ്രായം. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെയും ജില്ലകളെയും ശാക്തീകരിക്കണമെന്നും സംവിധാനങ്ങളെ ശാക്തീകരിക്കുകയാണ് പ്രധാനമന്ത്രിയുടെ ചുമതലയെന്നും രാഹുൽ ചൂണ്ടിക്കാട്ടി. നിരവധി വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഇപ്പോൾ ഏറ്റുമുട്ടലിനുള്ള സമയമല്ല. വൈറസിനെതിരെ ഒറ്റക്കെട്ടായി പോരാടാമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മിഡിൽ ഈസ്റ്റിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രത്തോട് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചിരുന്നു. അവർക്ക് വേണ്ടി പ്രത്യേകം വിമാനം ഏർപ്പെടുത്തണം. അവിടെയുള്ള തൊഴിലാളികൾ കൊവിഡ് കാരണം പ്രതിസന്ധിയിലാണെന്നും രാഹുൽ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ പറഞ്ഞു.
story highlights-Rahul Gandhi,covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here