അടച്ചിട്ട ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കുമ്പോള്‍ അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം

ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ഹോട്ട് സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ തുറക്കുമ്പോള്‍ ഏപ്രില്‍ 20 ന് തുറക്കുമ്പോള്‍ അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ പ്രദേശവും അണുമുക്തവും മാലിന്യ മുക്തവും ആക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതി തയാറാക്കണം. വീടുകളും പരിസരവും ശുചിയാക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തിന്റെ പ്രത്യേകത അനുസരിച്ച് ക്യാമ്പയിന്‍ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടച്ചിട്ട ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കുന്ന ഘട്ടത്തില്‍ അണുവിമുക്തമാക്കുകയും പരിസരമടക്കം ശുചീകരിക്കുകയും വേണം. കമ്യൂണിറ്റി കിച്ചണുകള്‍ നല്ല നിലയ്ക്ക് നടക്കുന്നുണ്ട്. അര്‍ഹതയുള്ളവര്‍ക്കാണ് അവിടെ ഭക്ഷണം നല്‍കേണ്ടത്. നേരത്തെ അനര്‍ഹരായ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുന്നതില്‍ പ്രശ്‌നമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവരുടെയും കൈയില്‍ റേഷന്‍ എത്തിയതിനാല്‍ കമ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം വേണ്ട എന്നു പറയുന്ന അവസ്ഥയുണ്ട്. അതില്ലാതെ വിഷമിക്കുന്നവര്‍ക്കാണ് കിച്ചണിലൂടെ ഭക്ഷണം നല്‍കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here