ചില രാജ്യങ്ങൾ കൊവിഡ് മരണ സംഖ്യ കൃത്യമായി പുറത്തുവിടുന്നില്ല; ചൈനയെ വിമർശിച്ച് ട്രംപ്

ലോക രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൂടുതൽ അമേരിക്കയിലാണ്. എന്നാൽ അതേസമയം മരണസംഖ്യയുടെ കാര്യത്തിൽ മറ്റ് രാജ്യങ്ങളെ കുറ്റപ്പെടുത്തുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്ക തന്നെയാണ് രോഗ ബാധിതരുടെ എണ്ണത്തിലും മുൻപിൽ നിൽക്കുന്നത്. ലോക ജനസംഖ്യയുടെ നാല് ശതമാനം കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നു. എന്നാൽ അമേരിക്കയിൽ അത് 20 ശതമാനമാണ്.
ഡൊണാൾഡ് ട്രംപ് ഏറ്റവും അധികം അക്കാര്യത്തിൽ സംശയം ആരോപിക്കുന്നത് കൊവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയുടെ മേലാണ്. ചൈനയ്ക്ക് പുറമെ റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളുടെ കാര്യത്തിലും ട്രംപ് ഈ വാദം ഉന്നയിക്കുന്നുണ്ട്. ചൈനയിലെ കൊവിഡ് മരണസംഖ്യ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയില്ലെന്നാണ് ട്രംപ് പറയുന്നത്. ചൈനയിൽ നിരവധി പേർ മരിച്ചിട്ടുണ്ട്. പക്ഷേ അമേരിക്കയിൽ ഒരോ മരണവും രേഖപ്പെടുത്തുന്നുണ്ട്. നമ്മുടെ രീതി മികച്ചതാണ്. അമേരിക്കയിൽ മരിക്കുന്ന എല്ലാവരുടെ വിവരം റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചില രാജ്യങ്ങളിൽ വലിയ പ്രശ്‌നങ്ങളാണുള്ളത്. എന്നാൽ യഥാർത്ഥ കാര്യങ്ങൾ കൃത്യമായി അവർ പുറത്ത് വിടുന്നില്ല.
നേരത്തെ അമേരിക്കൻ ചാര സംഘടനയായ സിഐഎയും ചൈന കാര്യങ്ങൾ മറച്ചു വയ്ക്കുന്നുവെന്ന വിവരം പുറത്ത് വിട്ടിരുന്നു. അമേരിക്കയിലുള്ള മറ്റ് നേതാക്കളും ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയ്‌ക്കെതിരെയും ചൈനയുടെ കാര്യത്തിൽ പക്ഷാപാതം കാണിക്കുവെന്ന് ട്രംപ് ആരോപിച്ചിരുന്നു.
Story highlights-covid-19,america
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here