പ്രവാസികളുടെ കുടുംബത്തിന് മൂന്നുശതമാനം പലിശയില്‍ സ്വര്‍ണപണയ വായ്പ നല്‍കും: മുഖ്യമന്ത്രി

കേരള ബാങ്കിന്റെ 779 ശാഖകളിലൂടെ പ്രത്യേക പ്രവാസി സ്വര്‍ണപണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണപണയത്തിന്മേല്‍ മൂന്നുശതമാനം പലിശക്ക് ഒരു പ്രവാസി കുടുംബത്തിന് പരമാവധി അമ്പതിനായിരം രൂപ വരെ വായ്പ നല്‍കുന്നതാണ് പദ്ധതി. ഇന്‍ഷുറന്‍സ് അപ്രൈസല്‍, പ്രോസസിംഗ് ചാര്‍ജുകള്‍ ഈടാക്കാത്ത ഈ വായ്പയുടെ കാലാവധി നാലുമാസമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
അവശ്യ മരുന്നുകള്‍ വിദേശത്ത് എത്തിക്കുന്നതിന് ഇപ്പോള്‍ സംവിധാനമുണ്ട്. കസ്റ്റംസുമായി യോജിച്ച് നോര്‍ക്ക ഇത് നല്ല നിലയില്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. സേവനം ആവശ്യമുള്ളവര്‍ നോര്‍ക്കയുമായി ബന്ധപ്പെട്ടാല്‍ മതിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here