ലോക രാജ്യങ്ങളെ സഹായിക്കാൻ മുഴുവൻ വായ്പാശേഷിയും വിനിയോഗിക്കും; ഐഎംഎഫ്

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന രാജ്യങ്ങളെ സാഹായിക്കാൻ മുഴുവൻ വായ്പാശേഷിയും വിനിയോഗിക്കാൻ ഐഎംഎഫ്.  ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ട്രില്ല്യൺ ഡോളർ ലോക രാജ്യങ്ങൾക്ക് ഉടൻ അനുവദിക്കുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റാലിന ജോർജീവിയ വ്യക്തമാക്കി.

ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ഇതാദ്യമായാണ് ലോക സമ്പദ് വ്യവസ്ഥ ഇങ്ങനൊരു ഘട്ടത്തിലൂടെ കടന്നു പോകുന്നതെന്നും മൂന്ന് മാസങ്ങൾക്ക് മുൻപ് പ്രതിശീർഷ വരുമാനം കൂടുമെന്ന് ഐഎംഎഫ് കരുതിയ 170 രാജ്യങ്ങൾ വൻ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ഐഎംഎഫ് മേധാവി വ്യക്തമാക്കി.

മാത്രമല്ല, ഈ പ്രതിസന്ധി ആഗോളതലത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 3 ശതമാനം വരെ ഇടിവാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. ഇത് ഇനിയും കുറയാൻ സാധ്യതയുണ്ടെന്നും- ക്രിസ്റ്റാലീന ജോർജീവിയ കൂട്ടിച്ചേർത്തു.

102 രാജ്യങ്ങളാണ് നിലവിൽ ഐഎംഎഫിനോട് സഹായം അഭ്യർഥിച്ചിട്ടുള്ളത്. 15 രാജ്യങ്ങൾക്ക് ഇതിനോടകം സഹായം നൽകി കഴിഞ്ഞു. നിലവിലെ സ്ഥിതി അനുസരിച്ച് ഐഎംഎഫിന്റെ മൊത്തം വായ്പശേഷിയായ ഒരു ട്രില്ല്യൺ ഡോളർ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് നൽകാനാണ് തീരുമാനം. ഇതിനു പുറമേ 25 ദരിദ്ര രാജ്യങ്ങൾക്ക് കടാശ്വാസം അനുവദിച്ചിട്ടുണ്ട്. മാത്രമല്ല, ഈ രാജ്യങ്ങൾക്കായി വിഭവ സമാഹരണം നടത്തേണ്ടതുണ്ടെന്നും സാധാരണ രാജ്യങ്ങൾക്ക് നൽകുന്നതിലും മൂന്ന് ഇരട്ടി സഹായം ഈ രാജ്യങ്ങൾക്ക് എത്തിച്ച് കൊടുക്കുക്കണമെന്നും ഐഎംഎഫ് മേധാവി വ്യക്തമാക്കി.

Story highlight:IMF to lend full credit to help the world

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top