സ്പ്രിംഗ്ലർ വിവാദം അനാവശ്യം: എ കെ ബാലൻ

സ്പ്രിംഗ്ലർ വിവാദം അനാവശ്യമെന്ന് മന്ത്രി എ കെ ബാലൻ. സുതാര്യമല്ലാത്ത ഒരു കാര്യവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകില്ല. പ്രതിപക്ഷത്തിന്റെത് വഴിവിട്ട പ്രവർത്തനമാണ്. ഇപ്പോഴുള്ള ഐക്യത്തെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എല്ലാ ഫയലും നിയമവകുപ്പ് കാണണമെന്നില്ല. ഇപ്പോഴത്തെ വിവാദത്തിലുള്ള ഫയൽ ഐ ടി വകുപ്പ് മാത്രം കണ്ടാൽ മതി. പ്രതിപക്ഷ നേതാവിന് സംശയമുണ്ടെങ്കിൽ നിയമവഴി സ്വീകരിക്കാമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.

അതേസമയം സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. 200 കോടി രൂപ മൂല്യം വരുന്ന ഡാറ്റ കൈമാറിയതിൽ സാമ്പത്തിക അഴിമതി ഉണ്ടെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിൽ ഒന്നാം പ്രതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 1.75 ലക്ഷം ആളുകളുടെ സെൻസിറ്റീവ് ആയ ആരോഗ്യ വിവരങ്ങളാണ് അമേരിക്കൻ കമ്പനിയുടെ കയ്യിലുള്ളത്. അഴിമതി മാത്രമല്ല, മലയാളിയുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ക്രിമിനൽ ഇടപാടാണ് നടന്നിട്ടുള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Story highlights-Sprinkler controversy is unnecessary a k balan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top