ഇന്നത്തെ പ്രധാന വാർത്തകൾ (16-04-2020)

സംസ്ഥാനത്ത് ജില്ലകളെ നാലായി തിരിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ 20 ന് ശേഷം മാത്രമായിരിക്കും ഇളവുകള്‍ ഏര്‍പ്പെടുത്തുക. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു നിയന്ത്രണങ്ങള്‍ സംസ്ഥാനം പൂര്‍ണമായ തോതില്‍ തന്നെ അംഗീകരിച്ച് നടപ്പാക്കുകയാണ്. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്; 27 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശികളായ നാല്പ പേര്‍ക്കും കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ക്കും കാസര്‍ഗോഡ് സ്വദേശിയായ ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 941 പേര്‍ക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 941 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് ഉയരുകയാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12380 ആയി. 1489 പേര്‍ രോഗവിമുക്തരാവുകയും ചെയ്തു. 414 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊവിഡ്: കേരളത്തെ 4 മേഖലകളാക്കി; ഓരോ മേഖലകള്‍ക്കുമുള്ള ഇളവുകള്‍ ഇങ്ങനെ
കൊവിഡ് പഞ്ചാത്തലത്തിൽ സംസ്ഥാനത്തെ നാലാക്കി തിരിച്ച് സർക്കാർ. രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്. രോഗബാധയിൽ ഒരേ തരം ജില്ലകളെ ഓരോ മേഖലയിൽ ഉൾപ്പെടുത്തി. സംസ്ഥാനത്തെ നാല് മേഖലയാക്കാനുള്ള തീരുമാനത്തിന് കേന്ദ്രാനുമതി തേടുമെന്ന് സർക്കാർ അറിയിച്ചു.
ലോക്ക് ഡൗണ്‍: സംസ്ഥാനത്ത് ഏപ്രില്‍ 20 വരെ ഇളവുകളില്ല
സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഏപ്രിൽ 20 വരെ ഇളുകൾ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് കാർഷിക മേഖലയിൽ ഉൾപ്പെടെ പ്രഖ്യാപിച്ച ഇളവുകൾ ഈ മാസം 20 ന് ശേഷം മതിയെന്ന് തീരുമാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ എം ഷാജി. കൊവിഡ് കാലത്ത് രാഷ്ട്രീയത്തിന് വിലക്കില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്കുകൾ ചോദിക്കുന്നത് തുടരുമെന്നും കെ എം ഷാജി പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ എം ഷാജിയുടെ പ്രതികരണം.
കൊവിഡ്: കേരളത്തിലെ ആറ് ജില്ലകൾ ഹോട്ട്‌സ്‌പോട്ടുകൾ
കേന്ദ്രം പുറത്തുവിട്ട ഹോട്ട്‌സ്‌പോട്ടുകളിൽ കേരളത്തിൽ നിന്നുള്ള ആറ് ജില്ലകളും. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് പട്ടികയിലുള്ളത്. വയനാട്ടിലെ ചില ഇടങ്ങളും അതിതീവ്ര പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. 28 ദിവസം തുടർച്ചയായി രോഗവ്യാപനം കണ്ടെത്തിയില്ലെങ്കിൽ ഗ്രീൻ സോണായി പ്രഖ്യാപിക്കും.
രാജ്യത്ത് കൊവിഡ് മരണം 424 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 37 പേർ
ഇന്ത്യയിൽ കൊവിഡ് മരമം 424 ആയി. 24 മണിക്കൂറിനിടെ 37 പേരാണ് മരിച്ചത്. 12,370 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1,508 പേരാണ് രോഗമുക്തി നേടിയത്.
Story Highlights- News Round up, headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here