പ്രവാസികൾക്ക് എതിരെ വംശീയാധിക്ഷേപം; യുഎഇയിൽ മാധ്യമ പ്രവർത്തകന്റെ അറസ്റ്റ്

പ്രവാസികൾക്കെതിരെ വംശീയാധിക്ഷേപം നടത്തിയ മാധ്യമ പ്രവർത്തകൻ യുഎഇയിൽ അറസ്റ്റിലായി. യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനാണ് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിറക്കിയത്. യുഎഇയിൽ ജീവിക്കുന്ന നിരവധി വിദേശികൾക്കിടയിൽ സാംസ്‌ക്കാരികപരമായ ഭിന്നിപ്പ് സൃഷ്ടിക്കുന്ന തരത്തിൽ ഉള്ള ഒരു വിഡിയോ ഇയാളുടേതായി പ്രചരിപ്പിക്കപ്പെട്ടുവെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻസ് ഓഫീസ് നിരീക്ഷിച്ചു. ടി എം എന്നാണ് മാധ്യമ പ്രവർത്തകന്റെ പേര്. ഇന്ത്യക്കാരും ബംഗാളികളും ഉൾപ്പെടുന്ന പ്രവാസികളെ അറബ് പ്രവാസികളുമായി താരതമ്യം ചെയ്താണ് ഇയാൾ വീഡിയോ പ്രചരിപ്പിച്ചിരുന്നതെന്നാണ് വിവരം. ടിഎം എന്ന സ്വദേശി മാധ്യമപ്രവർത്തകനെതിരെ അറസ്റ്റും തടവും ഉൾപ്പെടെയുള്ള ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. സഹിഷ്ണുതയുടെ മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന യുഎഇയിൽ ഇത്തരം ലംഘനങ്ങൾ കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാത്തരം വിസകളുടെയും കാലാവധി ഈ വർഷം അവസാനംവരെ നീട്ടി നൽകിയതായി യുഎഇ അറിയിച്ചിരുന്നു. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ സന്ദർശക വിസ, എൻട്രി പെർമിറ്റ്, എമിറേറ്റ്‌സ് ഐഡി എന്നിവയ്ക്കയിരിക്കും ഇളവ് ലഭിക്കുക. ഇതിനു പുറമേ യുഎഇയ്ക്ക് അകത്തുള്ള താമസ വിസക്കാരും ഈ ആനുകൂല്യത്തിന് അർഹരാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവ് അറിയിച്ചു.
Story highlights-UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here