Advertisement

ഹോളിവുഡ് നടൻ ബ്രിയൻ ഡെന്നി അന്തരിച്ചു

April 17, 2020
1 minute Read

ഹോളിവുഡ് നടൻ ബ്രിയൻ ഡെന്നി അന്തരിച്ചു. ഗോൾഡൻ ഗ്ലോബ് പുരസ്കാര ജേതാവാണ്. 81 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ന്യൂഹെവനിൽ വച്ചായിരുന്നു ബ്രിയൻ മരിച്ചത്.

മികച്ച അഭിനേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് ഹോളിവുഡ് നടൻ സിൽവെസ്റ്റർ സ്റ്റാലോൺ ട്വിറ്ററിൽ കുറിച്ചു. ഇരുവരും ഒരുമിച്ച് റാംബോ സീരീസിൽ അഭിനയിച്ചിരുന്നു. ഫസ്റ്റ് ബ്ലഡ് എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടി. മികച്ച ശബ്ദവും അഭിനയ സിദ്ധിയുംകൊണ്ട് വ്യത്യസ്തനായ താരമായിരുന്നു ബ്രിയൻ ഡെന്നി. ആറ് തവണ എമ്മി നാമനിർദേശവും ലഭിച്ചിട്ടുണ്ട്. ടോണി അവാര്‍ഡും കരസ്ഥമാക്കി. താരം 40തോളം സിനിമകൾ അഭിനയിച്ചു.

Story highlights-Brian Dennehy passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top