Advertisement

പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

April 21, 2025
1 minute Read

ട്വിലൈറ്റ് സാഗ, സ്‌പെൻസർ, ചാർളീസ്, ഏയ്ഞ്ചൽസ്, പാനിക്ക് റൂം, ഇൻട്രോ ദി വൈൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരം ക്രിസ്റ്റൻ സ്റ്റെവാർട്ട് വിവാഹിതയായെന്ന് TMZ റിപ്പോർട്ട് ചെയ്തു. സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിൽ തന്റെ പെൺസുഹൃത്തായ ഡിലൻ മെയറിന്റെ വിരലിൽ താരം മോതിരം അണിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.

ഏറെ നാളായി പ്രണയത്തിലായിരുന്ന ക്രിസ്റ്റൻ സ്റ്റെവാർട്ടിന്റെയും ഡിലൻ മെയറിന്റെയും ഡേറ്റിങ് ചിത്രങ്ങൾ പാപ്പരാസികൾ ആഘോഷമാക്കിയിരുന്നു. റോളിംഗ് സ്റ്റോൺ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തങ്ങൾ കുട്ടികളെ വളർത്താൻ താല്പര്യപ്പെടുന്നുണ്ട് എന്ന് ക്രിസ്റ്റൻ സ്റ്റെവാർട്ട് വെളിപ്പെടുത്തിയത് മുതൽ ഇരുവരുടെയും വിവാഹാം ഉണ്ട ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 37 കാരിയായ ഡിലൻ മെയർ നടിയും എഴുത്തുകാരിയുമാണ്.

താരത്തിന്റെ ലോസാഞ്ചലസിലെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ നടി ആഷ്‌ലി ബെൻസണും, ബ്രെണ്ടൻ ഡെസിസ് എന്നിവർ പങ്കുചേർന്നു. വാമ്പയറിനെ സ്നേഹിച്ച പെൺകുട്ടിയുടെ കഥ പറഞ്ഞ ട്വിലൈറ്റ് സാഗ ചിത്രങ്ങളിലൂടെയായിരുന്നു ക്രിസ്റ്റൻ സ്റ്റെവാർട്ട് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ നായകൻ റോബർട്ട് പാറ്റിൻസണുമായുള്ള നടിയുടെ പ്രണയവും വേർപിരിയലും ഹോളിവുഡ് മാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നു.

പിന്നീട് താരം ഡയാന രാജകുമാരിയായി അഭിനയിച്ച സ്‌പെൻസർ എന്ന ചിത്രവും നിരൂപക പ്രശംസ നേടി. അഭിനയത്തെക്കൂടാതെ ‘ഹോംമേഡ്’ എന്ന നെറ്റ്ഫ്ലിക്സ് സീരീസിലെ ഒരു എപ്പിസോഡും, ‘കം സ്വിം’ എന്ന ഹ്രസ്വ ചിത്രവും ക്രിസ്റ്റൻ സ്റ്റെവാർട്ട് സംവിധാനം ചെയ്തിട്ടുണ്ട്. നിലവിൽ തന്റെ ആദ്യ മുഴുനീള ചിത്രമായ ‘ദി ക്രോണോളജി ഓഫ് വാട്ടർ’ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് താരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top