Advertisement

കൊവിഡ് : സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 163 മരണം

April 17, 2020
Google News 1 minute Read

സ്‌പെയിനില്‍ കൊവിഡ് രോഗികളുടെ എണ്ണം 1,88,068 ആയി. രാജ്യത്ത് ഇതുവരെ കൊവിഡ് 19 രോഗം ബാധിച്ച് 19,478 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 163 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മരണനിരക്ക് കുറയുന്നത് സ്‌പെയിനിന് ആശ്വാസമാവുകയാണ്. 3,120 പേര്‍ക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. 93,793 രോഗികളാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ 7,371 പേരുടെ നില ഗുരുതരമാണ്. 74,797 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്.

അതേസമയം, സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരുടെയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണത്തില്‍ കുറവുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. 2.9 ശതമാനം പുതിയ കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിശോധനകള്‍ കാര്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും ഇത് തുടരുമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here