കൊവിഡ്: ഇറ്റലിയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്, മരണനിരക്ക് കുറഞ്ഞു

കൊവിഡ് 19 മഹാമാരി ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 22,745 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 575 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 3,493 പേര്‍ക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 1,72,434 ആയി ഉയര്‍ന്നു. 1,06,962 രോഗികളാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ 2,812 പേരുടെ നില ഗുരുതരമാണ്.
ഇറ്റലിയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ മരണനിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും രോഗം സ്ഥീരീകരിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ 3,786 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച ഇത് 2,667 മാത്രമായിരുന്നു. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ പതിമ്മൂന്നാം ദിവസവും കുറവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here