ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും : ആർബിഐ ഗവർണർ

ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇന്ത്യ 1.9% വളർച്ചാ നിരക്ക് നിലനിർത്തുമെന്ന് പ്രതീക്ഷുന്നുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ശക്തികാന്ത ദാസ് പറയുന്നു. പല മേഖലകളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. മാർച്ചിൽ വാഹന വിപണി കുത്തനെ ഇടിഞ്ഞു. ഉത്പാദന സൂചിക കഴിഞ്ഞ നാല് മാസമായി ഏറ്റവും താഴ്ന്ന നിലയിലാണെന്നും അദ്ദേഹം അറിയിച്ചു. ആഗോള സാമ്പത്തിക മേഖലയിൽ സ്ഥിതി ഗുരുതരമാണ്. സേവന മേഖലയിൽ വലിയ ഇടിവുണ്ടായി. എന്നാൽ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം ഭദ്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ക്ഡൗൺ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടുത്തിയില്ല. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയർന്നു. 91% എടിഎമ്മുകളും പ്രവർത്തിച്ചു. 2020-21 വർഷത്തിൽ 7.4% വളർച്ച ഇന്ത്യ നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിപണിയിൽ ധനലഭ്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
Story Highlights- RBI,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here