മുംബൈയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു

മുംബൈയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 107 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മുംബൈയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2043 ആയി. ധാരാവിയിൽ 26 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ധാരാവിയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആയി.

1.2 കോടി ജനങ്ങളാണ് മുംബൈയിൽ താമസിക്കുന്നത്. ആറ് ദിവസത്തിനുള്ളിൽ 1000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 116 പേരാണ് മുംബൈയിൽ ഇതുവരെ മരിച്ചത്. 21 പേർ കൂടി മുംബൈയിൽ രോഗമുക്തി നോടിയുട്ടുണ്ട്. ഇതോടെ മുംബൈയിൽ കൊവിഡ് രോഗമുക്തരായവരുടെ എണ്ണം 202 ആയി.

അതേസമയം, ലോക്ക്ഡൗണിന്റെ ഇരുപത്തിനാലാം ദിവസത്തിലും അതീവജാഗ്രതയിലാണ് രാജ്യം. കൊവിഡ് ബാധിതരുടെ എണ്ണം 12759 ആയി ഉയർന്നു. 420 പേർ മരിച്ചു. രാജ്യതലസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1640 ആയി.

ഡൽഹിയിൽ 24 മണിക്കൂറിനിടെ ആറ് മരണവും 62 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. മരണം 38 ആയി. ഒരു എഎസ്‌ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥന്റെ കുടുംബത്തെ നിരീക്ഷണത്തിലേക്ക് മാറ്റി. ഉത്തർപ്രദേശിൽ പോസിറ്റീവ് ബാധിതരുടെ എണ്ണം 805 ആയി. ആഗ്രയിൽ 46 ഹോട്ട്‌സ്‌പോട്ടുകൾ സീൽ ചെയ്തു. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മധ്യപ്രദേശിലെ ഇൻഡോറിൽ മരണനിരക്ക് ഉയരുകയാണ്. എട്ട് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 47 ൽ എത്തി. രാജസ്ഥാനിലും ഗുജറാത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും രോഗവ്യാപനം രൂക്ഷമാണ്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top