കൊവിഡ് രോഗികളിൽ പ്ലാസ്മാ തെറാപ്പി പരീക്ഷണം ഉടൻ: കേജ്‌രിവാൾ

ഡൽഹിയിലെ കൊവിഡ് രോഗികളിൽ പ്ലാസ്മാ തെറാപ്പി പരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഇതിനുള്ള കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ട്. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ള പ്ലാസ്മാ തെറാപ്പി പരീക്ഷണം ആരംഭിക്കും. ഗുരുതരാവസ്ഥയിലുള്ള രോഗികളെ രക്ഷിക്കാൻ പ്ലാസ്മാ തെറാപ്പി ഫലപ്രദമാകുമെന്നും ഡൽഹി മുഖ്യമന്ത്രി. ഡൽഹിയെ കൂടാതെ മഹാരാഷ്ട്രയും തമിഴ്‌നാടും ഈ ആവശ്യം ഉന്നയിച്ചിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടും.

ഇതിനുള്ള ക്ലിനിക്കൽ പരീക്ഷണം നടത്താനായി കൂടുതൽ സ്ഥാപനങ്ങൾക്ക് ഐസിഎംആർ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ട്. പ്ലാസ്മാ തെറാപ്പിയുടെ സുരക്ഷിതത്വവും പ്രായോഗികതയും പഠിക്കുന്നതിനാണ് ക്ലിനിക്കൽ ട്രയലുകൾക്ക് അനുമതി നൽകുന്നത്. ഇതിനായി ആശുപത്രികളിൽ നിന്നും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഐസിഎംആർ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ള പ്രോട്ടോക്കോളിനായി ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതി തേടിയിരിക്കണമെന്നും നിർദേശമുണ്ട്.

Read Also: അമേരിക്കയിലെ കൊവിഡ് രോഗ മുക്തർ പ്ലാസ്മ ദാനം ചെയ്യുന്നു; രോഗികളെ രക്ഷിക്കാൻ

തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പ്ലാസ്മ തെറാപ്പി ക്ലിനിക്കൽ ട്രയലിനുള്ള അനുമതി ലഭിച്ചിരുന്നു. രോഗം ഭേദമായവരുടെ രക്തത്തിൽ നിന്നുള്ള ആന്റിബോഡി ഉപയോഗിച്ചാണ് ചികിത്സ. കൊവിഡ് ചികിത്സയ്ക്കായി നിരവധി രാജ്യങ്ങൾ കൊൺവലസന്റ് പ്ലാസ്മാ തെറാപ്പി ഉപയോഗിക്കുന്നുണ്ട്.

 

aravind kejrival, coronavirus, plasma therapy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top