Advertisement

സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ; ആർബിഐ സഹായം അപര്യാപ്തം : ധനമന്ത്രി

April 17, 2020
Google News 1 minute Read

റിസർവ് ബാങ്കിന്റെ സഹായം അപര്യാപ്തമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. കൊവിഡ് പ്രതിസന്ധി പരിഹരിക്കാൻ ആർബിഐ പ്രഖ്യാപിച്ച പാക്കേജ് പര്യാപ്തമല്ലെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

വായ്പാ പരിധി അഞ്ച് ശതമാനമാക്കണമെന്നും വായ്പകൾക്കുള്ള മൊറട്ടോറിയം ഒരു വർഷത്തേക്ക് നീട്ടണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ചെറുകിട സംരംഭങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും തോമസ് ഐസക്ക് പറയുന്നു.

8000 കോടിയായിരുന്നു സംസ്ഥാനത്തിന് മാസവരുമാനമായി വേണ്ടിയിരുന്നത്. എന്നാൽ ഈ മാസം ലഭിച്ചത് 2000 കോടി മാത്രമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, സാലറി ചലഞ്ച് ഒഴിവാക്കാൻ സംസ്ഥാനം ആലോചിക്കുന്നതായി ധനമന്ത്രി പറഞ്ഞു. സാലറി ചലഞ്ച് തകർക്കാൻ ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്. സാലറി ചലഞ്ചിൽ തുടർനടപടികൾ മന്ത്രിസഭാ യോഗം തീരുമാനിക്കും. സമവായമായില്ലെങ്കിൽ തീരുമാനമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Story Highlights- RBI, Thomas Isaac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here