മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3204 ആയി ; ഇന്ന് ഏഴ് മരണം

മഹാരാഷ്ട്രയില്‍ ഇന്ന് ഏഴ് പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ ആകെ മരണസംഖ്യ 194 ആയി ഉയര്‍ന്നു. 288 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 3204 ആയി. മുംബൈയില്‍ ഇന്ന് 77 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ധാരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 100 കടന്നു.

രോഗബാധിതരുടെ നിരക്കില്‍ കുറവുണ്ടായില്ലെങ്കിലും മരണനിരക്കില്‍ മറ്റ് ദിവസങ്ങളേക്കാള്‍ കുറവ് സംസ്ഥാനത്ത് ഉണ്ടായി. 300 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ആശങ്ക സൃഷ്ടിച്ച മുംബൈയില്‍ നിന്ന് ആശ്വാസകരമായ കണക്കുകളാണ് പുറത്തുവരുന്നത്. 77 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് ഇന്ന് മുംബൈയില്‍ മരിച്ചത്. ഇതോടെ മുംബൈയിലെ മരണ സംഖ്യ 121 ഉം, രോഗബാധിതരുടെ എണ്ണം 2,120 ആയി.

മുംബൈ വോക്കാര്‍ഡ് ആശുപത്രിയില്‍ ഒരു ഡോക്ടര്‍ക്കും 15 നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 12 പേര്‍ മലയാളി നഴ്‌സുമാരാണ്. ഇതേ ആശുപത്രിയില്‍ നേരത്തെ 50 മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പൂനെ റൂബി ഹാള്‍ ആശുപത്രിയിലെ രണ്ട് മലയാളികള്‍ നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ധാരാവിയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്തോടെ രോഗബാധിതരുടെ എണ്ണം നൂറ് കടന്നു. മുംബൈ ജി സൗത്ത് വാര്‍ഡിലെ വര്‍ലി പ്രഭാദേവി മേഖലകളിലാണ് രോഗം ആശങ്ക ഉയര്‍ത്തി പടരുന്നുത്. സംസ്ഥാനത്ത് 23 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. അതേസമയം, മുംബൈയില്‍ സമൂഹ വ്യാപനത്തിന്റെ ആശങ്ക അകലുന്നതായി ബിഎംസി അറിയിച്ചു.

Story Highlights: coronavirus, Covid 19, maharashtra,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top