കോട്ടയം പുതുവേലിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്

കോട്ടയം പുതുവേലിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. പരുക്കേറ്റ ഡ്രൈവര്‍മാരായ ഉത്തര്‍പ്രദേശ് സ്വദേശി അജയകുമാര്‍, പാലക്കാട് സ്വദേശി പി ശശി, ക്ലീനര്‍ മാര്‍ത്താണ്ഡം സ്വദേശി ദേവരാജന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശശിക്ക് തലയ്ക്കും കാലിനുമാണ് പരുക്കേറ്റത്. ലോറിയില്‍ കുടുങ്ങിയ ശശിയെ കൂത്താട്ടുകുളം അഗ്‌നിശമന സേനയെത്തിയാണ് പുറത്തെടുത്തത്. ലോഡ് ഇറക്കിയ ശേഷം തിരിച്ചു പോവുകയായിരുന്നു ഇരു ലോറികളും നിയന്ത്രണം വിട്ട് ഒന്ന് മറ്റൊന്നില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Story Highlights: accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top