ലോക്ക്ഡൗണിനിടെ ക്രൂരപീഡനത്തിനിരയായി 53 കാരിയായ ബാങ്ക് ഉദ്യോഗസ്ഥ

ലോക്ക്ഡൗണിനിടെ 53 കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ ക്രൂരമായി പീഡിപ്പിച്ചു. ഭോപ്പാലിലാണ് സംഭവം.

ഷാഹ്പുര പ്രദേശത്തുള്ള സ്ത്രീയുടെ ഫ്‌ളാറ്റിൽ വെച്ചാണ് അക്രമകാരികൾ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. കാഴ്ചയ്ക്ക് തകരാറുള്ള യുവതി ഫ്‌ളാറ്റിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭർത്താവ് രാജസ്ഥാനിലാണ്. സ്ത്രീയുടെ ഫ്‌ളാറ്റ് ഇരിക്കുന്ന മുകൾ നിലയിലേക്ക് കോണിപ്പടി വഴി കയറി ബാൽക്കണിയിലെ തുറന്നിട്ട വാതിലിലൂടെയാകാം അക്രമകാരികൾ ഫ്‌ളാറ്റിനകത്തേക്ക് കടന്നതെന്നാണ് പൊലീസ് നിഗമനം.

ജനങ്ങൾക്ക് പുറത്തിറങ്ങാൻ കർശന നിയന്ത്രണങ്ങളുള്ള ലോക്ക്ഡൗൺ സമയത്ത് അക്രമകാരികൾ എങ്ങനെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന ഭീതിയിലാണ് ഫ്‌ളാറ്റ് നിവാസികൾ.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights- lock down , rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top