കോഴിക്കോട് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

കോഴിക്കോട് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. ശാന്തി നഗർ സ്വദേശി സ്റ്റെല്ലയുടെ മകൻ ആൽഫിനെ (15)യാണ് കാണാതായത്.

രണ്ട് സുഹൃത്തുത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ആൽഫിനടക്കം മൂന്നു പേരും ഒഴുക്കിൽ പെടുകയായിരുന്നു. മറ്റ് രണ്ട് പേരും നീന്തി രക്ഷപെട്ടെങ്കിലും ആൽഫിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ വിവരം സുഹൃത്തുക്കൾ തന്നെയാണ് വീട്ടുകാരെ അറിയിച്ചത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും ഫയർഫോഴ്‌സും സംയുക്തമായി നടത്തുന്ന തെരച്ചിൽ തുടരുകയാണ്. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചും നടക്കുന്നുണ്ട്.

Story highlight: Student missing after bathing in Kozhikode sea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top