തിരുവന്തപുരത്ത് റോഡരികില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി

തിരുവന്തപുരം കരുമത്ത് റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍. റോഡരികില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ട പൊലീസിന്റെ തോക്കില്‍ ഉപയോഗിക്കുന്നതാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ഉപയോഗിക്കുന്ന 303 റൈഫിള്‍ വിഭാഗത്തില്‍പ്പെടുന്ന തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ട ആണിതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് വഴിയരികില്‍ കിടന്ന വെടിയുണ്ട നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. എആര്‍ ക്യാമ്പില്‍ വെടിയുണ്ട നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിരിക്കുന്നത്. കൊല്ലം കുളത്തൂര്‍പ്പുഴയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തിലും അന്വേഷണം തുടരുകയാണ്.

Story highlights-bullet was found from the roadside ,Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ
ബംഗളൂരുവിൽ വച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്
Top
More