‘എന്താ പെണ്ണിന് കുഴപ്പം?’ വൈറലായി കുഞ്ഞു ‘ആരോഗ്യ മന്ത്രി’; അഭിനന്ദിച്ച് കെ കെ ശൈലജ

സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ നിയമസഭയിൽ പ്രസംഗിച്ചത് അനുകരിച്ച ഒരു കുരുന്നിന്റെ വിഡിയോ വൈറൽ. ആളുകളെ അതിശയിപ്പിക്കും വിധത്തിലാണ് ശൈലജ നിയമസഭയിൽ സംസാരിക്കുന്നത് കുഞ്ഞ് പകർത്തിയിരിക്കുന്നത്. ശൈലജയുടെ ഭാവങ്ങളും ശരീര ഭാഷയും ഒപ്പി എടുത്തിരിക്കുന്നു ഈ കുഞ്ഞുവാവ. സാരിയും കണ്ണടയും എല്ലാം അതുപോലെ തന്നെ. പ്രസംഗത്തിന് ശേഷം ഇരുന്ന് സാരി ശരിയാക്കുന്നത് പോലും അതേപടി.

ടീച്ചറുടെ പ്രസംഗം ഗൗരവം ഒട്ടും ചോരാതെ തന്മയത്വത്തോടെയാണ് ഈ പെൺകുട്ടി അവതരിപ്പിച്ചിരിക്കുന്നത്. ആവർത്തന എന്നാണ് ഈ കൊച്ചു അഭിനേതാവിന്റെ പേര്. പാലക്കാട് ചിറ്റൂരാണ് ആവർത്തനയുടെ വീട്. ശബരീഷിന്റെയും ജിഷയുടെയും മകളാണ് കുഞ്ഞു താരം. യുകെജിയിൽ നിന്ന് ഇനി ഒന്നാം ക്ലാസിലേക്ക് അടുത്ത അധ്യയന വർഷം പോകാനിരിക്കുകയാണ് ആവർത്തന. ചിറ്റൂരിലെ യങ് വേൾഡ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.

ആവർത്തനയെ ആരോഗ്യ മന്ത്രി വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. അറിയാതെ ആണ് അന്ന് നിയമ സഭയിൽ ക്ഷുഭിതയായി സംസാരിച്ചത്. പക്ഷേ ആവർത്തന അത് ചെയ്തപ്പോൾ സന്തോഷമായിയെന്ന് ശൈലജ പറഞ്ഞു. പാലക്കാട് വരുമ്പോൾ ആവർത്തനയെ കാണാം വരുമെന്നും ആരോഗ്യ മന്ത്രി വാക്ക് നൽകിയിരിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ വരവും കാത്തിരിക്കുകയാണ് കുഞ്ഞ് ആവർത്തന.

Story highlights-child imitates health minister k k shailaja in tik tok

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top