‘വിവാദങ്ങൾക്ക് പിന്നാലെ പോകേണ്ട സമയമല്ല’; പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

സ്പ്രിംഗ്‌ളർ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങൾക്ക് പിന്നാലെ പോകേണ്ട സമയമല്ല ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങളെ അവഗണിച്ച് തള്ളാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘നാം മുന്നോട്ട്’ എന്ന പ്രതിവാര പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സർക്കാരിന് സൽപേര് ലഭിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് വിവാദങ്ങൾക്ക് പിന്നിൽ. ഗവൺമെന്റിനെ ഏതെല്ലാം വിധത്തിൽ അപകീർത്തിപ്പെടുത്താം എന്നാണ് അവരുടെ ഉദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ അത്തരം വിവാദങ്ങൾക്ക് പിറകെ പോകേണ്ട സമയമല്ല എന്നാണ് താൻ ആവർത്തിച്ചു പറയാൻ ആഗ്രഹിക്കുന്നത്. അത് ജനങ്ങൾ കണ്ടുകൊള്ളും. ജനങ്ങൾ വിലയിരുത്തിക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിനെ ന്യായീകരിച്ച് എൽഡിഎഫും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ ഇനി പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top