കൊറോണ വൈറസ് മനുഷ്യ നിര്‍മിതം: നോബല്‍ സമ്മാന ജേതാവ് ലൂക്ക് മൊണ്ടാഗ്നിയര്‍

കൊറോണ വൈറസ് മനുഷ്യ നിര്‍മിതമാണെന്ന് എന്ന ആരോപണവുമായി ഫ്രഞ്ച് വൈറോളജിസ്റ്റും നോബല്‍ സമ്മാന ജേതാവ് ലൂക്ക് മൊണ്ടാഗ്നിയര്‍. ചൈനീസ് ലബോറട്ടറിയില്‍ എയ്ഡ്‌സ് വൈറസിനെതിരെ വാക്‌സിന്‍ നിര്‍മിക്കാനുള്ള ശ്രമത്തിനിടെയാണ് കൊവിഡ് 19 കാരണമായ വൈറസ് ഉണ്ടയതെന്നാണ് ലൂക്ക് മൊണ്ടാഗ്നിയറിന്റെ വാദം.

എയ്ഡ്സ് വൈറസുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്ക് 2008 ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ ശാസ്ത്രജ്ഞനാണ് ലൂക്ക് മൊണ്ടാഗ്നിയര്‍. ഒരു ഫ്രഞ്ച് വാര്‍ത്താ ചാനലില്‍ അഭിമുഖത്തിലാണ് മൊണ്ടാഗ്നിയര്‍ ആരോപണം നടത്തിയത്. ‘കൊറോണ വൈറസിന്റെ ജീനോമില്‍ എച്ച്‌ഐവി, മലേറിയയുടെ അണുക്കള്‍ എന്നിവയുടെ സാന്നിധ്യം വളരെ സംശയാസ്പദമാണെന്നും വൈറസിന്റെ സ്വഭാവസവിശേഷതകള്‍ സ്വാഭാവികമായി ഉണ്ടാകില്ല ‘ മൊണ്ടാഗ്നിയര്‍ പറഞ്ഞു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ലൂക്ക് മൊണ്ടാഗ്നിയറും ആരോപണവുമായി രംഗത്തെത്തിരിക്കുന്നത്.

അതേസമയം, നേരത്തെ എയ്ഡ്‌സ്, പാര്‍ക്കിസണ്‍ രോഗശാന്തിയും പപ്പായയുടെ പ്രയോജനങ്ങളും എന്ന വിഷയത്തില്‍ മൊണ്ടാഗ്നിയറുടെ പരമര്‍ശങ്ങളുടെ ശാസ്ത്രീയ അടിത്തറ ചോദ്യം ചെയ്യപ്പെടുകയും വിവാദമാവുകയും ചെയ്തിരുന്നു.

Story highlights-Coronavirus,Luc Montagnier,man-made

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top