Advertisement

കൊവിഡ് : യുഎഇയില്‍ 24 മണിക്കൂറിനിടെ നാല് മരണം, 479 പുതിയ കേസുകള്‍

April 19, 2020
1 minute Read

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. 479 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 6,781 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന 1286 പേരാണ് യുഎഇയില്‍ രോഗമുക്തി നേടിയത്. ഇന്നലെയും യുഎഇയില്‍ 477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 12 മുതല്‍ തുടര്‍ച്ചയായി ദിവസവും 400 ഓളം പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും മരണനിരക്ക് ഉയരുകയും ചെയ്യുകയാണ്.

Story highlights-UAE,covid-19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top