Advertisement

ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് വാർണറും മക്കളും; വീഡിയോ വൈറൽ

April 19, 2020
3 minutes Read

കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ 2020 എഡിഷൻ അനിശ്ചിതമായി നീട്ടിവച്ചിരുന്നു. താരങ്ങളൊക്കെ വീട്ടിൽ തന്നെ കഴിയുകയാണ്. സൺ റൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റൻ ഡേവിഡ് വാർണറും വീട്ടിൽ തന്നെയാണ്. ഇതിനിടെ തൻ്റെ മക്കളുമായി വാർണർ ചെയ്ത ഒരു നേരമ്പോക്ക് വീഡിയോ വൈറലാവുകയാണ്.

തീസ് മാർ ഖാൻ എന്ന ചിത്രത്തിലെ ഷീല കി ജവാനി എന്ന പ്രശസ്ത ബോളിവുഡ് ഐറ്റം ഗാനത്തിന് ചുവടുവച്ചാണ് വാർണറും മക്കളായ ഇൻഡി റേ, ഇസ്ല റോസ് എന്നിവരും ആരാധകരുടെ മനം കവരുന്നത്. ഓരോ മകളോടൊപ്പവും വ്യത്യസ്തമായ ഓരോ വീഡിയോകളാണ് വാർണർ ചെയ്തിരിക്കുന്നത്. ഗാനം ഇത് തന്നെ. പ്രശസ്ത വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിലാണ് വാർണർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

@davidbullwarner31##sheilakijawani VERY FUNNY!!

♬ Sheila Ki Jawani [Tees Maar Khan] – Katrina Kaif

കഴിഞ്ഞ ദിവസമാണ് ഐപിഎൽ അനിശ്ചിതമായി നീട്ടിവച്ചു എന്ന് ബിസിസിഐ അറിയിച്ചത്. ഫ്രാഞ്ചൈസികൾക്ക് ഇത് സംബന്ധിച്ച വിവരം ബിസിസിഐ കൈമാറിയിട്ടുണ്ട്. ടൂർണമെൻ്റ് ഉപേക്ഷിച്ചിട്ടില്ലെന്നും സാഹചര്യങ്ങൾ പരിഗണിച്ച് നടത്താൻ ശ്രമിക്കുമെന്നും ബിസിസിഐ അറിയിച്ചു. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ ഈ മാസം 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ രാജ്യത്തെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ടൂർണമെൻ്റ് നീട്ടിവക്കാൻ ബിസിസിഐ നിർബന്ധിതരാവുകയായിരുന്നു.

അക്ഷയ് കുമാർ, കത്രീന കൈഫ് എന്നിവർ സുപ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് തീസ് മാർ ഖാൻ. ഫറ ഖാനാണ് ചിത്രം അണിയിച്ചൊരുക്കിയത്. സുനിധി ചൗഹാനും വിശാൽ ദദ്‌ലാനിയും ചേർന്ന് ആലപിച്ച ഗാനം സൂപ്പർ ഹിറ്റായിരുന്നു.

Story Highlights: David Warner dancing to ‘Sheila Ki Jawani’ with daughters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top