കങ്കണയുടെ സഹോദരിയുടെ ട്വിറ്റർ ഹാൻഡിൽ നീക്കം ചെയ്ത സംഭവം; വിശദീകരണവുമായി ഫറ ഖാൻ അലി

മുസ്ലിം മതവിശ്വാസികൾക്കെതിരെ ബോളിവുഡ് നടി കങ്കണ റണാവത്തിൻ്റെ സഹോദരി രംഗോലി റണാവത്ത് നടത്തിയ വിദ്വേഷ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്ന് പ്രമുഖ ജ്വല്ലറി ഡിസൈനർ ഫറ ഖാൻ അലി രംഗോലിക്കെതിരെ രംഗത്തെത്തുകയും രംഗോലിയുടെ ട്വിറ്റർ അക്കൗണ്ട് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ രംഗോലിയുടെ അക്കൗണ്ട് ട്വിറ്റർ തന്നെ നീക്കം ചെയ്തു. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഫറ ഖാൻ അലി.
കങ്കണ റണാവത്തിനായി തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ച നീണ്ട കത്തിലൂടെയാണ് ഫറ ഖാൻ അലിയുടെ വിശദീകരണം. കങ്കണയുടെ കടുത്ത ആരാധികയാണ് താനെന്നും രംഗോലിയുടെ ട്വിറ്റർ ഹാൻഡിൽ റിപ്പോർട്ട് ചെയ്യാൻ കാരണം അവർ പറഞ്ഞ വിദ്വേഷ പരാമർശങ്ങളായിരുന്നു എന്നും കത്തിൽ സൂചിപ്പിക്കുന്നു. രംഗോലിയുടെ ട്വീറ്റിലുണ്ടായിരുന്ന നാസി പരാമർശത്തെ എടുത്തു പറയുന്ന ഫറ ഖാൻ നാസികൾ ആരാണെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഒരു മതവിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതും കൊലപാതകാഹ്വാനം നടത്തുന്നതും അംഗീകരിക്കാനാവില്ലെന്നും സാമൂഹ്യ പ്രവർത്തകയായ രംഗോലി തൻ്റെ അഭിപ്രായങ്ങളിൽ അല്പം കൂടി ശ്രദ്ധിക്കണമെന്നും ഫറ ഖാൻ പറയുന്നു.
My dear Kangana,
Yours trulyFarah Khan Ali ? pic.twitter.com/kG1lm7E7qe
— Farah Khan (@FarahKhanAli) April 18, 2020
ട്വീറ്റിന് അനുകൂലമായും പ്രതികൂലമായും ആളുകൾ പ്രതികരിക്കുന്നുണ്ട്. ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട ഫറ ഖാനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. തൻ്റെ കുടുംബത്തെയും തന്നെയും ആക്രമിച്ചാൽ അഭിപ്രായം മാറ്റുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്ന് മറ്റൊരു ട്വീറ്റിൽ ഫറ ഖാൻ കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു രംഗോലിയുടെ വിവാദ ട്വീറ്റ്. നിസാമുദ്ദീൻ ബന്ധപ്പെട്ടായിരുന്നു വിദ്വേഷ ട്വീറ്റ്. ഒട്ടേറെ ആളുകളാണ് ഇതിനു പിന്നാലെ രംഗോലിയെ വിമർശിച്ച് രംഗത്തെത്തിയത്.
Story Highlights: farah khan ali letter to kangana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here