മലപ്പുറത്ത് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

മലപ്പുറം എടവണ്ണയിൽ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തച്ചറായി ആലിക്കുട്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്‌സോ ചുമത്തി.
മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിലാണ് സംഭവം. ലോക്ക് ഡൗൺ പ്രമാണിച്ച് സ്‌കൂൾ അടയ്ക്കുന്നതിനു തൊട്ടു മുൻപുള്ള ദിവസം, പ്രതി തച്ചറായി ആലിക്കുട്ടി തങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി വിദ്യാർത്ഥികൾ അധ്യാപകരോട് പരാതിപെട്ടിരുന്നു. അധ്യാപകർ ഇക്കാര്യം രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. പിന്നീട്, സ്‌കൂളിലെ പ്രധാന അധ്യാപകൻ തന്നെ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ എടവണ്ണ പൊലീസ് പ്രാഥമികാന്വേഷണം നടത്തുകയും വിദ്യാർത്ഥിനികളിലൊരാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇത് പ്രകാരം പ്രതി ആലിക്കുട്ടിയെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
പോക്‌സോ, ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതല് വിദ്യാർത്ഥിനികൾ ഇരയായിട്ടുണ്ടോ എന്നത് പരിശോധിക്കാൻ, ചൈൽഡ് ലൈനിന്റെ സഹായത്തോടെ കൗൺസിലിംഗ് നടത്താനാണ് അധികൃതരുടെ ശ്രമം.
Story highlight:Man arrested for trying sexually abusing students in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here