ഗോവ കൊവിഡ് മുക്തം; അവസാനത്തെയാളും ആശുപത്രിവിട്ടു

ഗോവയിൽ അവസാന കൊവിഡ് രോഗിക്കും അസുഖം ഭേദമായി. ഏപ്രിൽ മൂന്നിന് ശേഷം സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു.

സംസ്ഥാനത്തിന് ഇത് സംതൃപ്തിയുടെയും ആശ്വാസത്തിന്റെയും സമയമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഈ നേട്ടത്തിന്റെ പൂർണമായ അർഹത ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴ് കൊവിഡ് പോസ്റ്റീവ് കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 27 കൊവിഡ് മരണം സംഭവിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 507 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 1,334 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top