ഉത്തർപ്രദേശിൽ ആളുകൾ ചേര്‍ന്ന് അണുനാശിനി കുടിപ്പിച്ചു; ശുചീകരണ തൊഴിലാളി മരിച്ചു

ഉത്തർപ്രദേശിൽ ശുചീകരണ തൊഴിലാളിയെ അണുനാശിനി കുടിപ്പിച്ചു. അണുനാശിനി കുടിച്ച് ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയിൽ വച്ച് മരിച്ചു. കുൻവർ പാൽ എന്ന യുവാവിനാണ് ഇത്തരത്തിലൊരു ദാരുണാന്ത്യം. രാംപുരിലെ മോട്ടിപുര ഗ്രാമത്തിലാണ് സംഭവം. ശുചീകരണ തൊഴിലാളിയായ കുൻവറിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ മാസം 14ാം തിയതിയായിരുന്നു സംഭവം നടന്നത്. കുൻവർ അണുനശീകരണത്തിനിടെ അബദ്ധത്തിൽ ഇന്ദ്രപാൽ എന്ന യുവാവിന്റെ കാലിൽ അണുനാശിനി ഒഴിച്ചു. ഇതിൽ ക്ഷുഭിതനായ ഇന്ദ്രപാലും സുഹൃത്തുക്കളും കുൻവറിനെ നിർബന്ധിച്ച് അണുനാശിനി തെളിക്കുന്ന മെഷീന്റെ പൈപ്പ് വായിൽ തിരുകി. എന്നിട്ട് അണുനാശിനി സ്‌പ്രേ ചെയ്യുകയായിരുന്നു.

അസ്വസ്ഥകൾ പ്രകടിപ്പിച്ച കുൻവറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കുൻവറിനെ ടിഎംയു മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി. തുടർന്ന് ആരോഗ്യനില വഷളാതിനാലാണ് മരണം സംഭവിച്ചത്. സംഭവം നടന്ന് മൂന്നാം ദിവസമായിരുന്നു കുൻവറിന്റെ അന്ത്യം.

Story highlights-sanitation worker died in U P forcefully drinking disinfectant

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top