മുംബൈയിൽ 53 മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈയിൽ 53 ഓളം മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. റിപ്പോർട്ടർമാരും ക്യാമറാമാൻമാരും പത്ര ഫോട്ടോഗ്രാഫര്‍മാരുമടക്കം 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകർക്കിടയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരാൻ ഇടയുണ്ടെന്നും ബന്ധപ്പെട്ടവർ പറയുന്നു.
കൊവിഡ് സംശയത്തെ തുടർന്ന് 167 മാധ്യമപ്രവർത്തകരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ 53 പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയിരിക്കുന്നത്. ഇവരിൽ പലർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വരെ ഡ്യൂട്ടി ചെയ്തിരുന്നതിനാല്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്ക് ക്വാറന്‍റീന്‍ നിര്‍ദേശം നല്‍കി.
അതേസമയം, മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു. 24 മണിക്കൂറിനിടെ 552 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4200 ആയി. 223 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Story highlights-53 Journalists Test Positive For Coronavirus In Mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here