ലോക്ക് ഡൗണിൽ അരി ലഭിക്കുന്നില്ല; രാജവെമ്പാലയെ ഭക്ഷണമാക്കി യുവാക്കൾ; കേസ്

ലോക്ക് ഡൗണിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടതോടെ രാജവെമ്പാലയെ ഭക്ഷണമാക്കി യുവാക്കൾ. അരുണാചൽ പ്രദേശിലാണ് സംഭവം. ഭക്ഷണമാക്കാൻ പിടികൂടിയ 12 അടി നീളമുള്ള രാജവെമ്പാലയുമൊത്ത് നിൽക്കുന്ന യുവാക്കളുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ലോക്ക് ഡൗൺ മൂലം പണിക്ക് പോകാതായതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അരിയും മറ്റ് ധാന്യങ്ങളും കഴിഞ്ഞുവെന്നും അതുകൊണ്ടാണ് വേട്ടക്കിറങ്ങിയത് എന്നുമാണ് യുവാക്കൾ വീഡിയോയിൽ വിശദീകരിച്ചത്. വീഡിയോ വൈറലായതോടെ യുവാക്കൾക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തു. യുവാക്കൾ ഒളിവിലാണ്.
അരുണാചൽ പ്രദേശിൽ രാജവെമ്പാലയെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെ കൊന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുക.
Story highlights-Arunachal,lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here