കൊവിഡ് സംശയം; ആനക്കുട്ടിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു

ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആനക്കുട്ടിയുടെ സാമ്പിൾ കൊവിഡ് പരിശോധനയ്ക്ക്. ഉത്തരാഖണ്ഡ് രാജാജി ടൈഗർ റിസർവിലെ ആനക്കുട്ടിയുടെ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. ആനക്കുട്ടി ഗുരുതരമായ രീതിയിൽ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നാണ് വിവരം.
ഇതേതുടർന്ന് സുൽത്താൻ എന്ന് പേരിട്ട ആനക്കുട്ടിയെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. മറ്റ് രണ്ട് ആനക്കുട്ടികളും അസുഖബാധിതരാണ്. പക്ഷെ പ്രാഥമിക പരിശോധനയിൽ ഇത് കൊവിഡ് രോഗലക്ഷണമല്ലെന്നാണ് കണ്ടെത്തൽ. ഇന്ത്യൻ വെറ്റിറിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ആനക്കുട്ടിയുടെ സാമ്പിളിന്റെ പരിശോധന നടത്തുക.
ആനക്കുട്ടിയുടെത് മഹാമാരിയുടെ ലക്ഷണങ്ങളാണെന്നാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്. അതിനാലാണ് കൊവിഡ് പരിശോധന നടത്താൻ തീരുമാനമെടുത്തത് എന്ന് ടൈഗർ റിസർവിന്റെ ഡയറക്ടറായ അമിത് വർമ വ്യക്തമാക്കി. ആനക്കുട്ടി അസുഖ ബാധിതൻ ആയതിനാൽ ഹരിദ്വാറിൽ നിന്ന് പ്രത്യേക ആരോഗ്യ പ്രവർത്തകരുടെ സംഘം ടൈഗർ റിസർവിലെത്തി കൂടുതൽ പരിശോധന നടത്തും. അണു നശീകരണവും ഉണ്ടായേക്കും.
Story highlights-baby elephant suspects covid, uttharakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here