ശക്തമായ കാറ്റും മഴയും; പെരുമ്പാവൂരിൽ കമ്മ്യൂണിറ്റി കിച്ചണിന്റെ പന്തൽ തകർന്നു വീണു

ശക്തമായ കാറ്റിലും മഴയിലും പെട്ട് പെരുമ്പാവൂരിൽ കമ്മ്യൂണിറ്റി കിച്ചണിൻ്റെ പന്തൽ തകർന്ന് വീണു. ബംഗാൾ കോളനിയിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനായി പ്രവർത്തിച്ചു വന്ന കമ്മ്യൂണിറ്റി കിച്ചണാണ് തകർന്നത്. പന്തലിൻ്റെ ഒരു ഭാഗത്തെ തൂണുകൾ ഇളകിപ്പോയതോടെ മേൽക്കൂര നിലംപൊത്തുകയായിരുന്നു. സംഭവസമയത്ത് ഭക്ഷണം പാചകം ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കില്ല. ഉടൻ തന്നെ പന്തൽ ജോലിക്കാർ എത്തി പൂർവ്വ സ്ഥിതിയിലാക്കിയെന്ന് കുന്നത്തുനാട് തഹസീൽദാർ വിനോദ് രാജ് അറിയിച്ചു.
അതേ സമയം, സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക് മാത്രമാണ്. കണ്ണൂരും കാസർഗോഡുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ രോഗബാധിതൻ വന്നത് അബുദാബിയിൽ നിന്നും കാസർഗോട്ടെ രോഗി ദുബായിൽ നിന്നുമാണ് എത്തിയത്. പതിമൂന്ന് പേർ രോഗമുക്തി നേടി.
270 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 129 പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. ഇന്നലെ മാത്രം 72 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 55,590 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 55,129 പേർ വീടുകളിലും 461 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 11600 പേരെ നീരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. അതിനിടെ സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു.
Story Highlights: community kitchen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here