ഡല്‍ഹി കേരള ഹൗസില്‍ നഴ്‌സുമാര്‍ക്കായി ഹെല്‍പ്‌ലൈന്‍ ആരംഭിച്ചു: മുഖ്യമന്ത്രി

ഡല്‍ഹി കേരള ഹൗസില്‍ നഴ്‌സുമാര്‍ക്കായി ഹെല്‍പ്‌ലൈന്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടുടമകളുടെ ഭീഷണിയെന്ന വാര്‍ത്ത ഗൗരവമായെടുക്കുന്നു. ഇക്കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാരുമായി സംസാരിച്ച് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഡല്‍ഹിയിലും മറ്റും സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ സൂചിപ്പിച്ചിരുന്നു. ഡല്‍ഹി കേരള ഹൗസില്‍ ഇതിനായി ഹെല്‍പ്‌ലൈന്‍ ആരംഭിച്ചു. നഴ്‌സുമാര്‍ക്ക് ഓഡിയോ, വീഡിയോ കോളിലൂടെ കൗണ്‍സിലര്‍മാരോട് സംസാരിക്കാം. 35 കൗണ്‍സിലര്‍മാരുടെ സേവനം രാവിലെ പത്തുമുതല്‍ അഞ്ച് മണി വരെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണിനിടയില്‍ പൊന്നാനി ഹാര്‍ബറില്‍ ഒരു മാസമായി മൂന്നു തൊഴിലാളികള്‍ ബോട്ടില്‍ കുടുങ്ങിക്കിടക്കുന്ന സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകും. ബോട്ടില്‍ കഴിയുന്ന നില ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരായ 50 ഓളം കുട്ടികളും അവരുടെ കുടുംബവും മൈസുരുവില്‍ കുടുങ്ങി കിടക്കുന്നുണ്ട്. സ്പീച്ച് ആന്‍ഡ് ഹിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടര്‍ ചികിത്സയ്ക്ക് എത്തിയതാണിവര്‍. അവരുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: Cm Pinarayi Vijayan, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here