Advertisement

കൊവിഡ്​ പരിശോധനാ ശേഷി പ്രതിദിനം ഒരു ലക്ഷമാക്കുമെന്ന് ഐസിഎംആർ

April 20, 2020
Google News 1 minute Read

ഇന്ത്യയിലെ ആകെ കൊവിഡ്​ പരിശോധനാ ശേഷി പ്രതിദിനം ഒരു ലക്ഷം എന്ന തോതിൽ വർധിപ്പിക്കുമെന്ന്​ ഇന്ത്യൻ കൗൺസിൽ ഓഫ് ​ മെഡിക്കൽ റിസർച്ച്​ (ഐസിഎംആർ). മെയ് 31നകം നടപടി ക്രമങ്ങൾ പൂർത്തിയാക്കും. പരിശോധനയ്ക്കായി കൂടുതൽ ലാബുകളെ ഉൾപ്പെടുത്തുന്ന നടപടികൾ പുരോ​ഗമിക്കുകയാണെന്നും ഐസിഎംആർ അറിയിച്ചു

189 സർക്കാർ ലാബുകളാണ്​ നിലവിൽ കൊവിഡ്​ പരിശോധന നടത്തുന്നത്​. ഇതിൽ പതിനൊന്നെണ്ണം കേരളത്തിലാണ്​. കേരളത്തിലെ കോട്ടയം, കണ്ണൂർ, മഞ്ചേരി മെഡിക്കല്‍ കോളജുകളിലെ ലാബുകൾ കൂടി ​ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ഐസിഎംആർ അനുമതിക്കായി കാത്തിരിക്കുകയാണ്​.

‌കൊവിഡ് സാമ്പിൾ പരിശോധനയ്ക്കായി കളമശേരി മെഡിക്കൽ കോളജിൽ സജ്ജീകരിച്ച ആർടിപിസിആർ ലാബിന് ഐസിഎംആർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇവിടെ സാമ്പിൾ പരിശോധന ആരംഭിക്കുകയും ചെയ്തിരുന്നു.

Story highlights-covid 19,ICMR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here