ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്

രാജ്യത്ത് അതീവ ജാഗ്രത തുടരുമ്പോഴും ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. ഡൽഹിയിലെ നിയന്ത്രണങ്ങൾക്ക് ഇളവില്ല.

കൊവിഡ് ബാധയൊഴിഞ്ഞ മേഖലകളിൽ ഇന്നുമുതൽ ഇളവ് ആകാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, 11 ജില്ലകളും ഹോട്ട്‌സ്‌പോട്ടായി മാറിയ ഡൽഹിയിൽ ലോക്ക്ഡൗണിന് ഇളവില്ല. കണ്ടെയ്ൻമെൻറ് സോണുകളുടെ എണ്ണം 79 ആയി ഉയർന്നു. അടുത്തയാഴ്ച്ച സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം തുടർനടപടി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഡൽഹിയിൽ പോസിറ്റീവ് ബാധിതരുടെ എണ്ണം 2000 കടന്നു. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. വ്യാവസായിക മേഖലയിലാണ് ഇളവുകൾ ഏറെയും. രാജസ്ഥാനിൽ പോസിറ്റീവ് ബാധിതരുടെ എണ്ണം 1500ലേക്ക് അടുക്കുകയാണ്. രാജ്യത്തെ കൊവിഡ് പരിശോധനയുടെ എണ്ണം നാല് ലക്ഷം കടന്നു. ഇന്നലെ മാത്രം 27,824 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്.

Read Also : ലോക്ക്ഡൗണ്‍ : പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഇളവ് 

കേരളത്തിലെ പച്ച, ഓറഞ്ച് ബി മേഖലകളിൽ ഇന്ന് മുതൽ ഇളവുകൾ നിലവിൽ വരും. പച്ച മേഖലയിൽ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 31 മരണവും 1324 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 16116 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മരണം 519 ആയി.

Story Highlights- lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top