സംസ്ഥാനം കൊവിഡ് മുക്തി നേടിയതായി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ്

മണിപ്പുരില്‍ ചികിത്സയിലിരുന്ന രണ്ട് പേര്‍ രോഗമുക്തി നേടിയതോടെ സംസ്ഥാനം കൊവിഡ് മുക്തമായതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ബിരേൻ സിംഗ് പറഞ്ഞു. പൊതുജനങ്ങളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സഹകരണത്തിന്റേയും സംസ്ഥനത്ത് ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ക് ഡൗണിന്റേയും ഫലമാണ് ഇതെന്നും മന്ത്രി പറഞ്ഞു. മണിപ്പൂരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.
അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 543 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 36 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1553 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 17,265 ആയി.
Story highlights-Manipur, COVID-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here