അഡ്വാൻസ്ഡ് വൈറോളജിക്ക് ഗ്ലോബൽ വൈറസ് നെറ്റ് വർക്കിൽ അംഗത്വം; ചരിത്രനേട്ടവുമായി കേരളം

സംസ്ഥാന സർക്കാറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് ഗ്ലോബൽ വൈറസ് നെറ്റ് വർക്കിൽ അംഗത്വം. കൊറോണ അവലോകത്തിനുശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നേട്ടത്തെക്കുറിച്ച് അറിയിച്ചത്.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ലൈഫ് സയൻസ് പാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനം ലോക വൈറസ് നെറ്റ് വർക്കിൽ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്. ഇതുവഴി ലോക നെറ്റ് വർക്കിന്റെ 29 രാജ്യങ്ങളിലെ 45 കേന്ദ്രങ്ങളിലുള്ള ഗവേഷകരുമായി രോഗനിർണയം, ഗവേഷണം തുടങ്ങിയ കാര്യങ്ങളിൽ ആശയവിനിമയം നടത്താൻ കേരളത്തിന് അവസരം ലഭിക്കും.

സംസ്ഥാനത്ത് ഇന്ന് ആറു പേർക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേരും കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ്. അഞ്ചുപേർ വിദേശത്തു നിന്നവരും ഒരാൾ സമ്പർക്കം മൂലം രോഗബാധിതനായതുമാണ്.

അതേസമയം, 21 പേർക്ക് പരിശോധനാ ഫലം നെഗറ്റീവായി കാസർകോട് 19 പേർക്കും ആലപ്പുഴയിൽ ര്ണ്ടുപേർക്കുമാണ് പരിശോധന ഫലം നെഗറ്റീവ് ആയത്. 408 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 114 പേർ ഇപ്പോൾ ചികിത്സയിലാണ്. സംസ്ഥാനത്ത് 46,323 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 45,925 പേർ വീടുകളിലും 398 പേർ ആശുപത്രികളിലുമാണ്. ഇന്നു 62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 19,074 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. ആശുപത്രിയിൽ ക്വാറന്റീനിലുള്ള മുഴുവൻ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശോധന രണ്ടുമൂന്നു ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും.

Story highlight: Membership in the Global Virus Network for Advanced Virology; Kerala with historic achievement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top