എറണാകുളത്ത് ഏപ്രിൽ 24 വരെ ലോക്ക് ഡൗൺ ഇളവുകൾ ഇല്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ

എറണാകുളം ജില്ലയിൽ ഏപ്രിൽ 24 വരെ ലോക്ക് ഡൗൺ ഇളവുകൾ ഇല്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. ജില്ലയിലെ ഹോട്ട്സ്പോട്ടുകളായ കൊച്ചിൻ കോർപറേഷൻ, മുളവുകാട്, ചുള്ളിക്കൽ എന്നിവിടങ്ങളിൽ ഇരുപത്തിനാലിന് ശേഷവും കർശന നിയന്ത്രണങ്ങൾ തുടരും. ജില്ലയിൽ ഇനി ആകെ അവശേഷിക്കുന്നത് രണ്ട് പോസിറ്റീവ് കേസുകൾ മാത്രമെന്നും മന്ത്രി പറഞ്ഞു.
സോൺ രണ്ടിൽപ്പെട്ട എറണാകുളം ജില്ലയിൽ ഏപ്രിൽ 24 മുതൽ മാത്രമാണ് ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വരുക. ഇളവുകൾ ലഭിച്ചുവെന്ന തെറ്റിദ്ധാരണയിൽ ധാരാളം ആളുകൾ നിരത്തിലിറങ്ങുന്ന പ്രവണതയാണ് ഇന്നുണ്ടായത്. ഏപ്രിൽ 24 വരെ ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടായിരിക്കില്ല. കർശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.
ജില്ലയിൽ 186 പേർ മാത്രമേ നിലവിൽ നിരീക്ഷണത്തിൽ ഉള്ളൂ. പോസിറ്റീവ് കേസുകളുടെ എണ്ണം രണ്ടായും കുറഞ്ഞു . ലോക്ക് ഡൗൺ ഇളവുകൾ രോഗവ്യാപനത്തിലേക്കു കടക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും എയർപോർട്ടിൽ വരുന്ന പ്രവാസികൾക്കായി പ്രത്യേക പ്ലാൻ ജില്ലാ ഭരണകൂടം തയ്യാറാക്കിയെന്നും മന്ത്രി പറഞ്ഞു.
Story highlights-lockdown,ernakulam,minister v s sunil kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here