Advertisement

പിപിഇ കിറ്റുകൾ ചൈന പൂഴ്ത്തിവയ്ക്കുന്നു; ആരോപണവുമായി അമേരിക്ക

April 21, 2020
1 minute Read

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പിപിഇ കിറ്റുകൾ ചൈന പൂഴ്ത്തിവയ്ക്കുകയാണെന്ന ആരോപണവുമായി അമേരിക്ക രംഗത്ത്. പിപിഇ കിറ്റുകൾ അടക്കമുള്ള സുരക്ഷ ഉപകരണങ്ങൾ ചൈന പൂഴ്ത്തിവച്ചിരിക്കുന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസ് ട്രേഡ് ആൻഡ് മാനുഫാക്ചറിംഗ് ഡയറക്ടർ പീറ്റർ നവോറ വെളിപ്പെടുത്തിയിരിക്കുന്നത്.

ജനുവരി-ഫെബ്രുവരി മാസങ്ങളിലായി പല രാജ്യങ്ങളിൽ നിന്നായി 18 മടങ്ങ് കൂടുതൽ മാസ്‌കുകൾ ചൈന വാങ്ങിയിരുന്നുവെന്നും ഇപ്പോഴത് വലിയ വിലയ്ക്ക് മറ്റു രാജ്യങ്ങൾക്ക് വിൽക്കുകയാണെന്നുമാണ് പീറ്റർ നവോറയുടെ ആരോപണം.

ചൈനയുടെ നടപടി മൂലം ഇന്ത്യയും ബ്രസീലും അടക്കം പല രാജ്യങ്ങളും ആവശ്യത്തിന് പിപിഇ കിറ്റുകളും മാസ്‌കുകളും ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് ബില്യണിൽ അധികം മാസ്‌കുകൾ ചൈന വാങ്ങിവച്ചിരുന്നുവെന്നും മാസ്‌കുകളും ഗ്ലൗസുകളും ഗോഗിൾസും അടക്കമുള്ള സുരക്ഷ ഉപകരണങ്ങൾ ഇപ്പോൾ അധിക വിലയീടാക്കി മറിച്ചു വിൽക്കുകയാണെന്നും അമേരിക്ക ആരോപിക്കുന്നു.

Story highlight: China hoarding PPE kits; Allegedly American

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top